തിരുവനന്തപുരം: ഈ വര്‍ഷത്തെ ആദ്യത്തെ ഹര്‍ത്താല്‍ ആരംഭിച്ചു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതോടെ ആചാരലംഘനമുണ്ടായതില് പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. യുവതീ പ്രവേശനത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി അക്രമങ്ങളുണ്ടായ സാഹചര്യത്തില്‍ പൊലീസ് കനത്ത ജാഗ്രതയാണ് പാലിക്കുന്നത്. ഹര്‍ത്താല്‍ ദിനത്തിലുണ്ടാവുന്ന അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് ഇന്നലെ ചീഫ് സെക്രട്ടറിയുടേയും സംസ്ഥാന പൊലീസ് മേധാവിയുടേയും അധ്യക്ഷതയില്‍ ചേര്‍ന്ന് ഉന്നതതലയോഗത്തിലുണ്ടായ തീരുമാനം.

