തിരുവനന്തപുരം: മുന്‍ ഡി.ജി.പി സെന്‍കുമാറിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന് പോലീസ് കേസെടുത്തു. ഫേസ്ബുക്കിലൂടെ അപകീര്‍ത്തി ഉണ്ടാക്കുന്ന തരത്തില്‍ പോസ്റ്റ് ഇട്ടതിനെതിരെ സെന്‍കുമാര്‍ ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതി നല്‍കിയിരുന്നു. ഫേസ്ബുക്ക് പ്രൊഫൈലില്‍ പോസ്റ്റിട്ട മൂന്നു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ഇവരുടെ ഈ പ്രൊഫൈല്‍ വ്യാജമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. പ്രധാനമന്ത്രിയുമായി ബന്ധപ്പെടുത്തിയാണ് അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ടത്. ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതി വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

