വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് നാലമ്പല തീർഥാടനത്തിലൂടെ ലഭിക്കുന്ന തുകയിൽ നിന്ന് സഹായം നൽകുമെന്ന് പായമ്മൽ ദേവസ്വം ചെയർമാനും നെടുമ്പുള്ളി തരണനെല്ലൂർ ക്ഷേത്രം തന്ത്രി സതീശൻ നമ്പൂതിരിപ്പാട് പറഞ്ഞു.ചൊവ്വാഴ്ച നാലമ്പല തീർഥാടനത്തിലൂടെ ലഭിച്ച 3,04,480 രൂപയാണ് നൽകുക. അവിടത്തെ ജനങ്ങൾക്ക് ആപത്ത് വരുമ്പോൾ സഹായിക്കേണ്ടത് കടമയാണെന്ന് നെടുമ്പുള്ളി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട് പറഞ്ഞു.
മറ്റുള്ളവർക്ക് പ്രചോദനമായാൽ സന്തോഷമുണ്ടെന്ന് ദേവസ്വം സെക്രട്ടറി രമേശ് എലിഞ്ഞിക്കോട്ടിൽ, അംഗങ്ങളായ പ്രദീപ് നമ്പൂതിരിപ്പാട്, പത്മനാഭൻ നമ്പൂതിരിപ്പാട്, ബാബു എലിഞ്ഞിക്കോട്ടിൽ, ട്രഷറർ മനോജ് തുമ്പരത്തി, ക്ഷേത്ര സേവാ സമിതി സെക്രട്ടറി സതീഷ് ചാർത്താംകുടത്ത്, ട്രഷറർ പ്രഭാകരൻ കൊപ്പുള്ളി എന്നിവർ പറഞ്ഞു.