കട്ടപ്പന: വിവാഹ അഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് ഇടുക്കിയില്‍ ലക്ഷദ്വീപ് സ്വദേശിയുടെ ആത്മഹത്യാ ശ്രമം. എറണാകുളത്ത് സ്വകാര്യ സ്കൂളില്‍ അധ്യാപകനായ തന്‍സീമ് അല്‍ മുബാറക്ക്(30) ആണ് പെരുവന്താനം തെക്കേമല നെടിയോരത്തുവെച്ച് കഴുത്തറുത്ത് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മുണ്ടക്കയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ ജോലിക്ക് പോയ തോട്ടം തൊഴിലാളികളാണ് ആറരയോടെ രക്തത്തില്‍ കുളിച്ച നിലയില്‍ തന്‍സീമ് അല്‍ മുബാറക്കിനെ കണ്ടെത്തിയത്. ഇയാളെ ഉടന്‍ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. യുവാവ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇയാള്‍ കൊച്ചി പനമ്ബള്ളി നഗറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. എറണാകുളത്ത് ജോലി ചെയ്യുന്ന തെക്കേമല കാരിവര സ്വദേശിനിയായ യുവതിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് വീട്ടുകാര്‍ മറ്റൊരു വിവാഹം ഉറപ്പിച്ചതോടെ അതില്‍ നിന്ന് പിന്മാറാന് യുവാവ് നിര്‍ബന്ധിച്ചു. ഇതിന് വഴങ്ങാതിരുന്നതോടെ തെക്കേമലയിലെത്തി യുവാവ് ഉറക്കഗുളിക കഴിച്ചശേഷം കഴുത്തറുക്കാന്‍ ശ്രമിച്ചത്.

