ശിശുരോഗ വിദഗ്ദരുടെ ഇന്ത്യയിലെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയേറ്ററിക്സ് (IAP), മലനാട് ബ്രാഞ്ചിന്റെ പുതിയ പ്രസിഡന്റായി ഡോ. ബിജു ചാക്കോ (ധര്‍മഗിരി ഹോസ്പിറ്റല്‍), ജനറല്‍ സെക്രട്ടറി ആയി ഡോ. മുഹമ്മദ് ഹസ്സന് പി.വി.എം (ബസെലിയസ് ഹോസ്പിറ്റല്‍), ട്രഷറര്‍ ആയി ഡോ. എബ്രഹാം മാത്യു (ചാരിസ് ഹോസ്പിറ്റല്‍) എന്നിവര്‍ ചുമതലയേറ്റു.
മുവാറ്റുപ്പുഴ, കോതമംഗലം, കൂത്താട്ടുകുളം, തൊടുപുഴ, കോലഞ്ചേരി തുടങ്ങിയ പ്രദേശങ്ങള്‍ അടങ്ങുന്ന മലനാട് മേഖലയിലേക്കുള്ള നേതൃത്വം ആണ് ചുമതലയേറ്റത്. ദേശീയ ഇ.ബി അംഗം ഡോ. എബ്രഹാം കെ പോള്‍ ചുമതലകള്‍ ഏറ്റവര്ക്ക്് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. ഓണ്‍ലൈനിലൂടെ നടന്ന ചടങ്ങില്‍ ദേശീയ പ്രസിഡന്റ് ഡോ. രമേശ് കുമാര്‍, സംസ്ഥാന പ്രസിഡന്റ് ഡോ. ജയരാമന്, സംസ്ഥാന സെക്രട്ടറി ഡോ.ജോണി സെബാസ്റ്റ്യന്‍, മറ്റു പ്രതിനിധികള്‍ സന്നിഹിതരായി.
കോവിഡ് കാലത്ത് ഡോക്ടര്‍മാര്‍ക്കായി നടത്തിയ തുടര്‍വിദ്യാഭ്യാസ പരിപാടികള്‍, സാമൂഹിക സേവനങ്ങള്‍, കുട്ടികളെയും കൗമാരക്കാരെയും കേന്ദ്രീകരിച്ചു നടത്തപ്പെട്ട ബോധവത്കരണ പരിപാടികള്‍ എന്നിവയിലൂടെ IAP ശ്രദ്ധിക്കപ്പെട്ടിരുന്നു. കോവിടും കോവിടാനന്ദര പശ്ചാത്തലവും മുന്നില്‍ കണ്ട് അനേകം കര്‍മ്മ പദ്ധതികളാണ് കൂട്ടായ്മ ആവിഷ്കരിച്ചിരിക്കുന്നത്.


