ഇന്ത്യയില്‍ മൊഡേണ വാക്സിന് അടിയന്തിര ഉപയോഗത്തിന് അനുമതി. ഡിസിജിഐ ആണ് അനുമതി നല്‍കിയത്. സിപ്ല സമര്‍പ്പിച്ച ഇറക്കുമതി അപേക്ഷയ്ക്കയാണ് അനുമതി നല്‍കിയത്.
വാക്സിന് മാനദണ്ഡങ്ങളില്‍ ഡിസിജിഐ നേരത്തെ ഇളവ് നല്‍കിയിരുന്നു. വിദേശ വാക്സിനുകള്‍ രാജ്യത്ത് പരീക്ഷണം നടത്തണം എന്ന് നിബന്ധനയാണ് ഡിസിജിഐ ഒഴിവാക്കിയത്. ലോകാരോഗ്യ സംഘടന അംഗീകാരം നല്കി വിദേശരാജ്യങ്ങളില്‍ ഉപയോഗിക്കുന്ന വാക്സിനുകള്‍ക്കാണ് ഈ ഇളവ് ബാധകമാകുക. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സിപ്ല മൊഡേണ വാക്സിന് ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചത്.
ഇതോടെ ഡിസിജിഐ അനുമതി നല്കുന്ന നാലാമത്തെ വാക്സിനായി മൊഡേണ. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീല്‍ഡ്, ഭാരത് ബയോട്ടെക്കിന്റെ കൊവാക്സിന്, റഷ്യയുടെ സ്പുട്നിക് വി എന്നിവയായിരുന്നു ആദ്യം അനുമതി ലഭിച്ച മൂന്ന് വാക്സിനുകള്‍.


