
ഡോ. ജെ.എസ്. വീണ മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറുന്നു
അവാര്‍ഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി യുവഡോക്ടര്‍ മാതൃകയായി. ഐ.എം.എയുടെ സാമൂഹിക മാധ്യമ അവാര്‍ഡായി ലഭിച്ച തുകയാണ് ആരോഗ്യമേഖലയിലെ പെണ്‍ശബ്ദമായ ഡോ. ജെ.എസ്. വീണ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. അവാര്‍ഡ് തുകയായി ലഭിച്ച 50,000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വിഷയങ്ങളും ആരോഗ്യവിഷയങ്ങളും സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യുന്നതിനും ആരോഗ്യബോധവത്കരണത്തിലും മുന്‍നിരയിലാണ് ഡോ. വീണ.


