സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴ സ്വദേശി ത്രേസ്യാമ്മ യ്ക്കാണ് മരണ ശേഷം കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 62 വയസായിരുന്നു. വൃക്ക സംബന്ധ മായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു ഇവരുടെ മരണം. മരണശേഷം നടത്തിയ പരിശോധനയില്‍ ത്രേസ്യാമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ആലപ്പുഴ മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ 14-ാം വാര്‍ഡിലായിരുന്നു ഇവരുടെ താമസം.

