ആശങ്ക സൃഷ്ടിച്ച് മൂന്ന് കോവിഡ് വക ഭേദങ്ങള്‍ കൂടി കണ്ടെത്തി. പുതിയ വകഭേദങ്ങളില്‍ രണ്ടെണ്ണം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ബി.1.617 മൂന്ന്, ബി. 1. 1. 318 എന്നീ വകഭേദങ്ങളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മൂന്നാം വകഭേദമായ ലാംഡ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ വകഭേദം അതിവേഗം പടരുകയാണ്. മൂന്നാം തരംഗത്തിന്റെ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വകഭേദങ്ങള്‍ക്കെതിരെ കടുത്ത ജാഗ്രത വേണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ഡെല്‍റ്റ വൈറസിന്റെ ഉപവക ഭേദം ഡെല്‍റ്റ പ്ലസ് രാജ്യത്ത് 50 ല്‍ അധികം പേര്‍ക്ക് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 50,040 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1258 ജീവന് നഷ്ടമായി. 57,944 പേര് രോഗമുക്തരായി. 3 കോടിയിലധികം പേരാണ് ഇതുവരെ രോഗബാധിതരായത്. രണ്ട് കോടി 92 ലക്ഷം പേര്‍ക്ക് രോഗം ഭേദമായി. 96.75 ശതമാനമാണ് രോഗമുക്തി നിരക്ക്.


