തിരുവനന്തപുരം: ഞായറാഴ്ച ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുമതിയായി. ഒരു സമയം 15 പേര്‍ക്ക് മാത്രമേ ആരാധനാലയത്തില്‍ പ്രവേശിക്കാന്‍ കഴിയുള്ളു. നിലവിലെ ഉത്തരവ് പ്രകാരം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥന നടത്താനാണ് അനുവാദം.
സമ്പൂർണ്ണ വാരാന്ത്യ ലോക്ഡൗണ്‍ ദിനമായ ഞായറാഴ്ച ആരാധനാലയങ്ങള്‍ തുറക്കാമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ ദിവസങ്ങളിൽ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം കൂടുതല്‍ ഇളവുകള്‍ നൽകണമോ എന്ന് ചൊവ്വാഴ്ച നടക്കാനിരിക്കുന്ന അവലേവാകന യോഗത്തില്‍ തീരുമാനിക്കും.


