താന്നി നമ്മുടെ നാട്ടില്‍ സാധാരണയായി കാണുന്ന ഒരു മരമാണ്. ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്കുന്ന ഒന്നാണിത്. ത്രിഫലയിലെ ഏറ്റവും മികച്ച കൂട്ടാണ് താന്നി. താന്നിയുടെ കായ് ഒഴികെയുള്ള ഭാഗങ്ങള്‍ ആണ് ഗുണം നല്‍കുന്നത്. പുരുഷന്മാരില് ലൈംഗികാരോഗ്യം മികച്ചതാക്കുന്നതിന് എന്നും മുന്നില്‍ നില്‍ക്കുന്നതാണ് താന്നി. താന്നിക്ക രണ്ട് ഭാഗം, നെല്ലിക്ക മൂന്ന് ഭാഗം, കടുക്ക ഒരു ഭാഗം എന്നിവ പൊടിച്ച് രാത്രി ആഹാരത്തിന് ശേഷം ചൂടുവെള്ളത്തിലോ തേനിലോ ഒരുമാസം കഴിക്കാവുന്നതാണ്.
ഇത് ശീഘ്രസ്ഖലനത്തിനും ഉദ്ദാരണശേഷിക്കുറവിനും ലൈംഗിക ശേഷിക്കുറവിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് ശുക്ലവര്‍ദ്ധനവിനും വന്ധ്യത കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. പ്രമേഹ പരിഹാരത്തിന് വേണ്ടിയും നമുക്ക് താന്നി ഉപയോഗിക്കാവുന്നതാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ കുറയ്ക്കുകയും പ്രമേഹത്തെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. പഴുക്കാത്ത താന്നിക്കായ മൂത്ര സംബന്ധമായുണ്ടാവുന്ന രോഗങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതാണ് എന്നാണ് പറയുന്നത്. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും താന്നി ഉപയോഗിക്കാവുന്നതാണ്. ദഹനേന്ദ്രിയങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട് താന്നി.


