ഇന്ത്യയില്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,916 കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് രോഗികള്‍ 1,336,861 ആയി. 4,56,071 പേരാണ് നിലവില്‍ രോഗബാധിതരായുള്ളത്. 8,49,431 പേര് രോഗമുക്തരായി. 757 പേരാണ് 24 മണിക്കൂറിനിടെ മരിച്ചു. 31,358 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിതരായി മരണപ്പെട്ടത്. മഹാരാഷ്ട്രയിലെ ആകെയുള്ള കോവിഡ് കേസുകള്‍ 3,57,117 ആയി. തമിഴ്നാട്ടില്‍ കോവിഡ് കേസുകള്‍ 1,99,749 ആയി. ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 1,28,389 ആയി ഉയര്‍ന്നു. മരണം 3777 ആയി. കര്‍ണാടകയില്‍ 85,870 കേസുകളും ആന്ധാപ്രദേശില്‍ 80,858 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

