ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 49,310 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 12,87,945 ആയി. 24 മണിക്കൂറിനിടെ 740 പേരാണ് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 30,601 ആയി. 4,40,135 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. 8,17,209 പേര് ഇതുവരെ പൂര്‍ണമായും രോഗമുക്തി നേടി. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തിലേക്ക് അടക്കുകയാണ്. തമിഴ്നാട്ടില്‍ രണ്ട് ലക്ഷത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം 1.27 ലക്ഷം കടന്നു. കര്‍ണാടകയില്‍ 80,000ത്തിലേറെ രോഗികളുണ്ട്.

