ഇന്ത്യയില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 11,55,191 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,148 പേര്‍ക്കുകൂടി രോഗം സ്ഥിരികരിച്ചു. 587 കോവിഡ് മരണങ്ങളും ഒരു ദിവസമുണ്ടായി. ഇതോടെ ഇന്ത്യയില്‍ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28,084 ആയി. 4,02,529 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 7,24,578 പേര് രോഗമുക്തി നേടിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ മാത്രം 3.18 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 12,030 പേര് മരിക്കുകയും ചെയ്തു. 1.23 ലക്ഷം പേരാണ് ഡല്‍ഹിയിലെ കൊവിഡ് ബാധിതര്‍. 3663 മരണങ്ങള് ഇവിടെയുണ്ടായി. 49,353 പേര്‍ക്ക് രോഗം സ്ഥിരികരിച്ച ഗുജറാത്തില്‍ 2162 മരണവും റിപ്പോര്‍ട്ട് ചെയ്തു. തമിഴ്നാട്ടില്‍ 1.75 ലക്ഷം പേര്‍ക്ക്് കൊവിഡ് സ്ഥിരീകരിച്ചു. 2552 പേര് മരിച്ചു.

