സംസ്ഥാനമൊട്ടാകെ നിലവില്‍ 20473 ക്യാമ്പുകളിലായി 3,81,562 അതിഥി തൊഴിലാളികള്‍ താമസിക്കുന്നുവെന്ന് ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് ഐഎഎസ് ആറിയിച്ചു. ലേബര്‍ ക്യാമ്പ് കോഓര്‍ഡിനേറ്റര്‍മാരായ അതത് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരും ജില്ലാ ലേബര്‍ ഓഫീസര്‍മാരും ഇന്ന് 353 ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. തൊഴിലാളികള്‍ക്ക് ആവശ്യമായ കുടിവെള്ളം, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യം മുതലായവ ഉറപ്പ് വരുത്തിയിട്ടുണ്ട്.ജില്ലാ ഭരണകൂടം മുഖേന ഏര്‍പ്പെടുത്തിയ കമ്മ്യൂണിറ്റി കിച്ചണ്‍ വക ഭക്ഷണവും വിതരണം ചെയ്തിട്ടുണ്ട്.
സംസ്ഥാനമൊട്ടാകെ തൊഴില്‍ വകുപ്പിലെ ഉദ്യോസ്ഥര്‍ക്ക് ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നും 20.04.2020 വരെ ലഭിച്ച 8953 പരാതികളും 21.04.2020 വരെ 603 പരാതികളുമടക്കം ആകെ 9556 പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഇന്ന് ലഭിച്ച 603 പരാതികളില്‍ 488 എണ്ണവും പരിഹരിക്കപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ളവയില്‍ ബന്ധപ്പെട്ട ലേബര്‍ ഓഫീസര്‍മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിവരുന്ന കമ്മ്യൂണിറ്റി കിച്ചണ്‍ മുഖേനയുള്ള ഭക്ഷണപ്പൊതി വിതരണം ചെയ്തും സ്വയം പാചകം ചെയ്യുന്നതിനുള്ള അവശ്യ ഭക്ഷ്യവസ്തുക്കള്‍ നല്‍കിയും പരിഹരിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയില്‍ അതിഥിതൊഴിലാളികള്‍ കൂടുതലായി വസിക്കുന്ന പെരുമ്പാവൂര്‍ കണ്ടംതറ (ബംഗാള്‍ കോളനി) ക്യാമ്പുകള്‍, പെരുമ്പാവൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്ക്കൂളില്‍ ജില്ലാഭരണകൂടം മുഖേന പ്രവര്‍ത്തിക്കുന്ന റിലീഫ് ക്യാമ്പ്, മില്ലുംപടി പ്ലൈവുഡ് ക്യാമ്പ് എന്നിവിടങ്ങളില്‍ ലേബര്‍ കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം (എന്‍ഫോഴ്സ്മെന്റ്) അഡീഷണല്‍ ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ 20.04.2020-ന് പ്രത്യേക സന്ദര്‍ശനം നടത്തി. ക്യാമ്പുകളിലെ അതിഥിതൊഴിലാളികള്‍ക്ക് കമ്മ്യൂണിറ്റി കിച്ചണ്‍, ജില്ലാഭരണകൂടം ഏര്‍പ്പെടുത്തിയ സംവിധാനം മുഖേനയുളള പാകം ചെയ്ത ഭക്ഷണം ലഭിക്കുന്നുണ്ടെന്നും, ശുചിത്വം, സാമൂഹിക അകലം തുടങ്ങിയ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും, 10 ദിവസത്തില്‍ കൂടുതല്‍ അവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ക്യാമ്പുകളില്‍ കരുതല്‍ ശേഖരമായി ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.


