ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 11 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 40,425 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 681 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഏഴുലക്ഷത്തോളം പേര് കോവിഡില്‍നിന്ന് മുക്തി നേടി. 3,90,459 പേരാണ് നിലവില്‍ ചികിത്സയിലുളളത്. 27,497 പേര് ഇതുവരെ മരിച്ചു. മഹാരാഷ്ട്രയില്‍ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 9,518 പേര്‍ക്കാണ്. 24 മണിക്കൂറിനിടെ 258 മരണവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം 3,10,455 ആയി. 11,854പേര് മരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. 1,70,693 പേര്‍ക്കാണ് തമിഴ്നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 2481 പേര് മരിച്ചു. 1,17,915 പേര് രോഗമുക്തി നേടി. 50,297 സജീവ കേസുകളാണ് തമിഴ്നാട്ടിലുള്ളത്. ഡല്‍ഹിയില്‍ ഇതുവരെ 1,22,793 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3,628 പേര് മരിച്ചു. 1,03,134 പേര് രോഗമുക്തി നേടി. 16,031 സജീവകേസുകളാണ് ഡല്‍ഹിയിലുള്ളത്.

