ക്യാന്‍സര്‍ രോഗബാധിതനായ കൂലിപണിക്കാരനായ ഗ്രഹനാഥന് ചികിത്സക്കായി പോകാന്‍ വാഹനമില്ല , ആര് സി സിയില്‍ പോകണം, ഒരു കാര്‍ സംഘടിപ്പിച്ച് തരാമോ…? എന്ന വിതുമ്പുന്ന ചോദ്യത്തിന് ഉത്തരം തേടുന്നത് പെരുമ്പാവൂരിന് സമീപം പാണിയേലിയിലുള്ള ക്യാന്‍സര്‍ രോഗിയായ തമ്പാനാണ്. മന:സാക്ഷിയെ മുറിവേല്‍പ്പിക്കുന്ന ഈ ചോദ്യത്തിന് ഇതുവരെ ഉത്തരമായിട്ടില്ല. നിര്‍ധന കുടുംബം, പ്രായമായ മാതാവ്, നിസ്സഹായതയോടെ ഭാര്യ, വിവാഹപ്രായമെത്തിയ രണ്ട് പെണ്മക്കള് . ദാരിദ്യത്തിന്റെ മുഴുവന്‍ ഭാവങ്ങളോടൊപ്പം നീറുകയാണ് ഈ കുടുംബം. തിങ്കളാഴ്ച്ച രാവിലെ രണ്ടാം ഘട്ട റേഡിയേഷന് ചികില്‍സയാണ്. ബസിലും ട്രെയിനിലും പോകാന്‍ കഴിയില്ല. പണമില്ല…. തല്ക്കാലം ഒരു യാത്രാ സൗകര്യമൊരുക്കി ഒരു പുണ്യ പ്രവര്‍ത്തി ചെയ്യാം. സഹായിക്കാനുള്ള അവസരം ആര്‍ക്കും മുതലാക്കാം. വിളിക്കേണ്ട നമ്പര്‍: 7025097249 State Bank of India Athira Thampan (Daughter) Ac no: 67366494484 Kothamangalam Branch IFSC: SBIN00070149