ഇന്ത്യയില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 10,38,716 ആയി. 6,53,751 പേര് ഇതുവരെ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ രാജ്യത്ത് 671 കൊവിഡ് മരണങ്ങള് ഉണ്ടായി. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് മരണങ്ങള് 26,273 ആയി. 62.93 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തോട് അടുക്കുകയാണ്. 2,92,589 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. 11,452 പേര് മരിച്ചു. 1,60,357 പേര് രോഗമുക്തി നേടി. 1,20,780 സജീവ കേസുകളുമുണ്ട്. തമിഴ്നാട്ടില്‍ 1,60,907 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 2,315 പേര് മരിച്ചു. 1,10,807 പേര് രോഗമുക്തി നേടി. 47,785 സജീവ കേസുകളാണുള്ളത്. അതേസമയം ഡല്‍ഹിയില്‍ 1,20,107 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 3,571 പേര് മരിച്ചു. 99,301 പേര് രോഗമുക്തി നേടി.

