തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 21 പേര് വിദേശത്ത് നിന്ന് എത്തിയവരാണ്. ഏഴ് പേര് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. 127 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതൊരു ആരോഗ്യപ്രവര്‍ത്തകയാണ്. കൊല്ലം -6, തൃശൂര്‍ -4, കണ്ണൂര്‍ -3, തിരുവനന്തപുരം -3, കാസര്‍ഗോഡ് 2, പത്തനംതിട്ട -2, ആലപ്പുഴ -2, കോട്ടയം -2, കോഴിക്കോട് -2, എറണാകുളം -1, മലപ്പുറം -1, പാലക്കാട് -1
630 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇതില്‍ 130 പേര് ഇപ്പോള്‍ ചികിത്സയിലാണ്. 69730 പേര് നിലവില്‍ നിരീക്ഷണത്തിലുണ്ട്. 69317 വീടുകളില്‍ നിരീക്ഷണത്തിലാണ്. 126 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 45905 സാംപിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 44651 എണ്ണവും നെ?ഗറ്റീവാണ്. സെന്റിനല്‍ സര്‍വലൈന്‍സിന്റെ ഭാ?ഗമായി ശേഖരിച്ച 5154 5085 എണ്ണം നെ?ഗറ്റീവാണ്. സംസ്ഥാനത്ത് നിലവില്‍ 29 ഹോട്ട് സ്പോട്ടുകളുണ്ട്. കൊല്ലത്ത് ഒന്നും പാലക്കാട് അഞ്ചുമായി പുതിയ ആറ് ഹോട്ട് സ്പോട്ടുകള്‍ ഇന്ന് പുതുതായി ചേര്‍ത്തു.


