കണ്ണൂര്‍: ആശുപത്രി കണ്ണൂര്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ വാര്‍ഡില്‍ സ്ത്രീയ്ക്ക് പാമ്പുകടിയേറ്റു. രോഗിയ്ക്ക് കൂട്ടിരിക്കാന്‍ വന്ന ചെമ്പേരി സ്വദേശിനി ലതയ്ക്കാണ് പാമ്പ് കടിയേറ്റത്. ലതയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്നലെ രാത്രി 12 മണിയ്ക്കാണ് വാര്‍ഡില്‍ നിലത്ത് കിടക്കുന്നതിനിടെ ലതയെ അണലി കടിച്ചത്. വാടക കൊടുത്ത് കിടക്കുന്ന പേ വാര്‍ഡില്‍ വെച്ചാണ് അണലിയുടെ കടിയേറ്റത്. ഗര്‍ഭിണിയായ മകള്‍ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ലത. പാമ്പ് ജനല്‍ വഴിയോ വാതില്‍ വഴിയോ ആയിരിക്കാം റൂമിലേയ്ക്ക് കടന്നതെന്നാണ് നിഗമനം. ലത അപകട നില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.


