ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് പാവയ്ക്ക. കാത്സ്യം, വിറ്റാമിന്‍ സി എന്നിവ പാവയ്ക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പാവയ്ക്കയില്‍ ധാരാളം ഫോളിക്ക് ആസിഡ് അടങ്ങിയിട്ടുണ്ട്. പാവയ്ക്കയില്‍ കലോറിയും ഫാറ്റും വളരെ കുറവാണ്. ദഹനസംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കാനും രോഗപ്രതിരോധശേഷി കൂട്ടാനും ഇത് ഉത്തമമാണ്.
ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കി നല്ല കൊളസ്ട്രോള്‍ നിലനിര്‍ത്താന്‍ പാവയ്ക്ക സഹായിക്കുന്നു. അണുക്കളെ നശിപ്പിക്കാനുള്ള കഴിവ് പാവയ്ക്കയിലുണ്ട്. ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള അസുഖങ്ങള്‍ വരാതിരിക്കാന്‍ പാവയ്ക്ക കഴിക്കുന്നത് ഗുണം ചെയ്യും.
പ്രമേഹരോഗത്തെ നിയന്ത്രിക്കാന്‍ കഴിവുള്ള പി-ഇന്‍സുലിന്‍ എന്ന പ്രധാന ഘടകം പാവയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്.കരളിനെ സംരക്ഷിക്കാന്‍ ഏറ്റവും നല്ലതാണ് പാവയ്ക്ക. ഫാറ്റി ലിവര്‍ പ്രശ്നമുള്ളവര്‍ ദിവസവും പാവയ്ക്ക വെറും വയറ്റില്‍ കഴിക്കുകയോ ജ്യൂസായി കുടിക്കുകയോ ചെയ്യാം.


