രാജ്യത്തെ 24 മണിക്കൂറിനുള്ളില്‍ രോഗം ബാധിച്ചത് 95,735 പേര്‍ക്ക്. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 44,65,863 ലേക്കെത്തി. ഇന്നലെ മാത്രം 1172 കൊവിഡ് ബാധിതരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ ആകെ മരണം 75062 ആയി.
919018 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3471783 പേര് രോഗമുക്തി നേടി. 77.74 ശതമാനമാണ് രോഗമുക്തി നിരക്കെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇന്നലെ 11,29,756 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 5.29 കോടി സാമ്പിളുകളാണ് പരിശോധിച്ചത്.
മഹാരാഷ്ട്രയില്‍ മാത്രം ഇന്നലെ 23, 816 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രയില്‍ 24 മണിക്കൂറിനിടെ 10, 418 പേര്‍ക്ക് രോഗം കണ്ടെത്തി. കര്‍ണാടക, തമിഴ്നാട്, ഉത്തര്‍ പ്രദേശ് എന്നീസംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കൂടുതലാണ്. 4,039 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഡല്‍ഹിയില്‍ ആകെ രോഗബാധിതരുടെ എണ്ണം 2 ലക്ഷം കടന്നു


