രോമത്തെക്കാളും കനം കുറഞ്ഞ വളരെ നേർത്ത സൂചികളാൽ മറ്റൊരാളുടെ ശരീരത്തിലെ തൊലിയുടെ ഉപരിതലങ്ങളിലെ പ്രധാനപ്പെട്ട ഭാഗങ്ങളിൽ തൊട്ട് ശാരീരിക രോഗങ്ങളെ സുഖപ്പെടുത്തുന്ന പ്രാചീന കാല ചികിത്സാ രീതിയാണ് അക്യുപങ്ങ്ചർ. ഈ രീതി 8000 വർഷങ്ങൾക്ക് മുമ്പ്തന്നെ ചൈനയിൽ പ്രചാരത്തിൽ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
നമ്മുടെ ശരീരത്തിലെ ആന്തരിക അവയവങ്ങളിലേക്കുള്ള ഊർജം കൂടുകയോ, കുറയുകയോ ചെയ്യുന്ന അവസ്ഥയാണ് രോഗം. നാഡി പരിശോധനയിൽ കൂടി മനുഷ്യ ശരീരത്തിലെ ആന്തരിക അവയവങ്ങളിലേക്കുള്ള ഊർജ പ്രവാഹത്തിന്റെ അഭാവത്തിന്റെ ഉറവിടത്തെ കണ്ടെത്തുകയാണ് അക്യുപങ്ങ്ചർ ചികിത്സാ രീതിയിലെ ആദ്യ ഘട്ടം. തുടർന്ന് സൂചി കൊണ്ടോ സ്പർശനത്തിലൂടെയോ ഈ ഭാഗത്തെ ചികിത്സിക്കുന്നത് മൂലം ശാരീരിക രോഗങ്ങളെ ഇല്ലാതാക്കുന്നു.

