മൂവാറ്റുപുഴ: മഴക്കെടുതികളില്‍ ആശ്വാസ നടപടികളും ജോലി ചെയ്യാനാവാതെ വരുന്ന കുടുംബങ്ങള്‍ക്ക് സൗജന്യ റേഷനും ജീവനും സ്വത്തും നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തിരമായി നഷ്ടപരിഹാരം നല്‍കണമെന്ന് ആര് എം പി ഐ എറണാകുളം ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദേശീയപാതയും സംസ്ഥാനപാതയും എംസി റോഡുകളും യാത്രക്കാര്‍ക്ക് ദുരിതമായി മാറുകയാണ്. ദേശീയപാതയുടെ തകര്‍ച്ചയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ദേശീയ പാത അതോറിറ്റിയും ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും ദുരിതങ്ങള്‍ക്ക് ശേഷം പ്രഖ്യാപനവുമായി അരങ്ങുവാഴുന്നതും സര്‍ക്കാരിന്റെ നയമായി തുടരുകയാണ്.
ദുരിതബാധിതര്‍ക്ക് കേരളീയ ജനത സംഭാവന ചെയ്ത 800 കോടിയോളം രൂപ വക മാറ്റി ചെലവഴിച്ചു. പരിതസ്ഥിതി ലോല പ്രദേശങ്ങള്‍ ഉള്‍പ്പെട്ട മലയോരമേഖല സംരക്ഷിക്കപ്പെട്ടിട്ടില്ല. നീര്‍ത്തടങ്ങളുടെ തരം മാറ്റം വ്യാപകമായി നടക്കുകയാണ്. ഇതെല്ലാം തിരുത്താതെയും വികസനത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വരുത്താതെയും പ്രകൃതിദുരന്തങ്ങളെ തടയാനുള്ള ഒരു ശ്രമവും ഫലപ്രദമാവില്ലെന്ന് ആര് എം പി ഐ എറണാകുളം ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ ആര്‍എംപിഐ എറണാകുളം ജില്ലാ പ്രസിഡണ്ട് വിനോയ് താണികൂന്നേല് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയ്സണ്‍ പൂക്കുന്നേല്‍ സ്വാഗതം പറഞ്ഞു. പി.ടി മോഹനന്, തങ്കന് നേര്യമംഗലം, എല്‍ദോസ് പറമ്പാത്ത്, ഷിബു വെളിയന്നൂര്‍ കാരന്, ബേബി കാരക്കാട്ട്, എന്നിവര്‍ സംസാരിച്ചു