പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങുമായി സിപിഐ പായിപ്ര ലോക്കല്‍കമ്മിറ്റി. ഇക്കുറി പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച വയനാട്, നിലമ്പൂര്‍ മേഘലകളിലേക്കുള്ള അവശ്യ വസ്തുക്കളുടെ ശേഖരണാര്‍ത്ഥം സിപിഐ പായിപ്ര ലോക്കല്‍കമ്മിറ്റി ആരംഭിച്ച കളക്ഷന്‍ സെന്റര്‍ പലചരക്ക് കടതൊഴിലാളിയായ നാസീറില്നിന്നും അരി സ്വീകരിച്ച് ജില്ലാപഞ്ചായത്ത് അംഗം എന്‍ അരുണ്‍ തുറന്നു. കുടിവെള്ളം, ഭക്ഷണത്തിന് ആവശ്യമായ അരി, പഞ്ചസാര, തെയില, പയര്‍ വര്‍ഗ്ഗങ്ങള്‍ മുതലായവ. ക്ലീനിങ് മെറ്റീരിയല്‍സ്, തുണി ഐറ്റംസ്, തുടങ്ങിയ അവിശ്വ വസ്തുക്കളാണ് ഇവിടെ സ്വീകരിക്കുന്നത്. ലോക്കല്‍ സെക്രട്ടറി വിഎം നവാസ്, നൗഷാദ് വലിയപറമ്പില്‍, ബി.രാഗേഷ്, ഇസ്മായില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പേഴക്കാപ്പിള്ളി തൗഫീഖ് കോംപ്ലക്സിലാണ് (മുമ്പ് പൂതന്നാല് ടെക്സ്റ്റൈല്‍സ് സ്ഥിതി ചെയ്തിരുന്ന സ്ഥലം) കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. അവശ്യ വസ്തുക്കള്‍ നല്കാന് താല്പര്യമുണ്ടെങ്കില് വിളിക്കുക. അല്ലെങ്കില്‍ നേരിട്ട് കളക്ഷന്‍ പോയിന്റ് എത്തിക്കുക. 9447822258, 9846954810. ശേഖരിച്ച വസ്തുക്കള്‍ ഞായറാഴ്ച ദുരിതബാധിത മേഘലയില്‍ വിതരണം ചെയ്യും.