മൂവാറ്റുപുഴ: പായിപ്ര വെളിയത്തുകുടി നിസാറിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയും പിറകുവശവും ഇടിഞ്ഞ് വീട് അപകടാവസ്ഥയില്‍. ഇന്നലെ വൈകിട്ട് 4ന് ആണ് സംഭവം. വലിയ ശബ്ദം കേട്ട് നിസാറും ഭാര്യയും വീടിന്റെ പിറകിലെത്തിയപ്പോഴാണ് സംരക്ഷണ ഭിത്തിയും വീടിന്റെ പിറകുവശവും ഇടിഞ്ഞുവീഴുന്നത് കാണുന്നത്. ബഹളം വച്ച് ഓടിമാറിയതിനാല്‍ നിസാറും ഭാര്യ സൗധയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പായിപ്ര ഗവണ്മെന്റ് യു.പി.സ്ക്കൂളിന് സമീപമാണ് നിസാറും കുടുംബവും താമസിക്കുന്നത്. ഹൃദയസംബന്ധമായ അസുഖത്തിന് കോട്ടയം മെഡിക്കല്‍ കോളേജിലെ ചികത്സയിലാണ് നിസാര്‍. ഭാര്യ സൗധയും രോഗിയാണ്. നിസാറും ഭാര്യയും മൂന്നുകുട്ടികളുമടങ്ങുന്ന കുടുംബം ഏറെ ബുദ്ധിമുട്ടിയാണ് ജീവിക്കുന്നത്. അതിനിടയിലാണ് വീട് ഇടിഞ്ഞ ദുരന്തമുണ്ടായത്. വീട് ഇടിഞ്ഞ വിവരം വില്ലേജ് അധികൃതരെ അറിച്ചിട്ടുണ്ട്. പിറകുവശവും സംരക്ഷണ ഭിത്തിയും കെട്ടി സംരക്ഷിക്കണമെങ്കില്‍ മൂന്ന ലക്ഷത്തോളം രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇത് കെട്ടിസംരക്ഷിച്ചില്ലെങ്കില് വീട് പൂര്‍ണ്ണമായും നിലംപൊത്തുന്ന അവസ്ഥയാണുള്ളതെന്ന് സ്ഥലത്തെത്തിയ നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ നിര്‍ബ്ബന്ധിച്ച് നിസാറിനേയും കുടുംബത്തേയും അയല്‍വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചിരി ക്കുകയാ ണ്. വാര്‍ഡ് മെമ്പര്‍ പി.എസ്.ഗോപകുമാര്‍ , ജില്ലാ പഞ്ചായത്ത് അംഗം എന്‍. അരുണ്‍, പൊതുപ്രവര്‍ത്തകനായ എം.കെ.കുഞ്ഞുബാവ എന്നിവര്‍ സ്ഥലത്തെത്തി നിസാറിനേയും കുടുംബത്തേയും ആശ്വസിപ്പിച്ചു.

