മലയാളത്തില്‍ കത്തിനില്‍ക്കുന്ന സമയത്താണ് തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത്ത് ശാലിനിയെ വിവാഹം ചെയ്യുന്നത്. പിന്നീട് ശാലിനി അക്ഷരാര്‍ത്ഥത്തില്‍ കുടുംബിനിയായി. എങ്കിലും ശാലിനി പൊതുപരിപാടികളില്‍ അജിത്തിനൊപ്പം എത്തിയിരുന്നു.ആഡംബരം ഒട്ടുമില്ലാതെ നടക്കുന്ന ഒരു കുടുംബം. അധികം മേക്കപ്പൊന്നും ഇല്ലാതെയാണ് ശാലിനിയെ കാണാറുള്ളത്. വര്‍ഷം ഒരുപാട് കഴിഞ്ഞു. രണ്ടു കുട്ടികളുടെ അമ്മയുമായി. ശാലിനിയുടെ ഇപ്പോഴത്തെ കോലം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.
മേക്കപ്പൊന്നുമില്ലാതെ കാറില്‍ ഇരിക്കുന്ന താരത്തെ കണ്ടാല്‍ ആ പഴയ ശാലിനി തന്നെയാണോ ഇതെന്ന് തോന്നിപ്പോകും. മകന് ആദ്വിക്കിനൊപ്പമുള്ള ഫോട്ടോയാണ് വൈറലായത്. ഇരുവരും കാറില്‍ സഞ്ചരിക്കുന്നതിനിടയ്ക്ക് ഒരു ആരാധകന് പകര്‍ത്തിയതാണ് ഈ ചിത്രം.

മേക്കപ്പൊന്നുമില്ലാതെ കെയ്യില്‍ ഒരു പഴയ മോഡല്‍ മൊബൈലുമായി കാറിലിരിക്കുന്ന ശാലിനിയെയാണ് ഫോട്ടോയില്‍ കാണുന്നത്. സ്മാര്‍ട്ട് ഫോണ്‍ യുഗത്തില്‍ ശാലിനി ഉപയോഗിക്കുന്ന പഴയ ഫീച്ചര്‍ ഫോണ്‍ ആണെന്നത് ആരാധകര്‍ക്ക് അത്ഭുതമാണ്. മുമ്പും ശാലിനിയുടെ ഫോണ്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. 3310 മോഡല്‍ നോക്കിയ ഫോണ്‍ കൈയില്‍ പിടിച്ചുകൊണ്ടുള്ള ശാലിനിയുടെ ഒരു ചിത്രം മുമ്പ് വൈറലായിരുന്നു. അജിത്തും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാറില്ലെന്നാണ് വിവരം.

