കൊല്ലം : പ്രമുഖ സീരിയല്‍ നിര്‍മ്മാതാവും സംവിധായകനുമായ ബൈജു ദേവരാജ് ജീവനാംശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭാര്യയും രണ്ട് പെണ്മക്കളും നല്കിയ കേസില്‍ ഉത്തരവുമായി കുടുംബ കോടതി.

പ്രതിമാസം 77,000 രൂപ നല്‍കണമെന്നാണ് ഇപ്പോള്‍ കോടതി ഉത്തരവിറക്കിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ രണ്ട് പെണ്‍കുട്ടികളുടേയും പേരില്‍ വിവാഹ ആവശ്യത്തിനായി 25 ലക്ഷം രൂപ വീതം രണ്ടു മാസത്തിനകം ദേശസാല്‍കൃത ബാങ്കില്‍ നിക്ഷേപിക്കണമെന്നും ഉത്തരവില്‍ പറയുന്നു. പെണ്‍കുട്ടികളുടെ പേരില്‍ ബാങ്കിലിടുന്ന തുക വിവാഹ ആവശ്യത്തിന് മാത്രമേ പിന്‍വലിക്കാവൂ എന്നും ഉത്തരവില്‍ പറയുന്നുണ്ട്. മൂത്തമകള്‍ ഇപ്പോല്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിനിയാണ്. ഇളയമകള്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്നു.
2015 ജൂണ്‍ 2 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് തുക നല്‍കേണ്ടത്. ഇതിനൊപ്പം തന്നെ മുടവന്‍മുഗളില്‍ ബൈജുവിന്റെയും ഭാര്യയുടേയും പേരിലുള്ള വീടും വസ്തുവും വില്‍ക്കുന്നതും കോടതി വിലക്കിയിരിക്കുകയാണ്. മക്കള്‍ക്ക് 20,000വും ഭാര്യയ്ക്ക് 15,000 വീതവും കൊടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇവര്‍ എറണാകുളത്ത് ഒരു ഫ്ളാറ്റില്‍ വാടകയ്ക്കാണ് താമസം.
ഇതിന്റെ വാടക തുകയായി 22,000 രൂപയും നല്‍കണം ഇതുകൂടിചേര്ത്താണ് 77,000 രൂപ നല്കാന് കോടതി ഉത്തരവിട്ടിരിക്കുന്നത്.


