പിറന്നാള്‍ ദിനത്തില്‍ മകള്‍ക്ക് സര്‍പ്രൈസ് ഒരുക്കി മഞ്ജു പിള്ളയും ഭര്‍ത്താവും. ഇതിന്റെ ചിത്രങ്ങളും വീഡിയോയും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. മകള്‍ ദയയക്ക് ഏറെയിഷ്ടപ്പെട്ട ആല്‍ദോ ഷൂസ് ആണ് മഞ്ജു സമ്മാനിച്ചത്. സമ്മാനം നല്കുന്നതിന്റെയും പാര്‍ട്ടി സംഘടിപ്പിച്ചതിന്റെയും ദൃശ്യങ്ങളും ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി ആരാധകര്‍ക്കായി പങ്കുവച്ചത്.
മഞ്ജുവും ഭര്‍ത്താവ് സുജിത്ത് വാസുദേവും ചേര്‍ന്നാണ് സമ്മാനം നല്‍കിയത്. ഇതു തുറന്നു നോക്കിയ ദയ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നതും മഞ്ജുവിനെയും സുജിത്തിനെയും കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവയ്ക്കുന്നതും വിഡിയോയില്‍ കാണാം. ദയയ്ക്കു വേണ്ടി ഒരു സര്‍പ്രൈസ് പാര്‍ട്ടിയും സംഘടിപ്പിച്ചിരുന്നു. സുജിത്തിന്റെയും മഞ്ജുവിന്റെയും മാതാപിതാക്കളും അടുത്ത സുഹൃത്തുക്കളും പാര്‍ട്ടിയില്‍ പങ്കെടുത്തു. മനോഹരമായി അലങ്കരിച്ച വീടു കണ്ട് ദയ അതിശയിക്കുന്നതു കാണാം. വിഡിയോയ്ക്കു താഴെ ദയയ്ക്ക് ആശംസകളുമായി നിരവധിപ്പേര്‍ എത്തി.
അടുത്തിടെ ‘മൈ ലൗവ്’ എന്ന കുറിപ്പിനൊപ്പം മകള്‍ക്കൊപ്പമുള്ള ചിത്രം മഞ്ജു പങ്കുവച്ചിരുന്നു. ഇതും ആരാധകര്‍ ഏറ്റെടുത്തിരുന്നു.മഴവില്‍ മനോരമയിലെ ‘തട്ടീം മുട്ടീം’ എന്ന പരമ്ബരിയിലൂടെ മോഹനവല്ലിയായി തിളങ്ങുകയാണ് മഞ്ജു പിള്ള.


