ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന് ഇന്ത്യന്‍ സിനിമാ മേഖലയിലെ പരോമന്നത അംഗീകാരമായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം. സിനിമാ രംഗത്തെ സമഗ്ര സംഭവന പരിഗണിച്ചാണ് പുരസ്കാരം. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
അമിതാഭ് ബച്ചന്റെ പുരസ്ക്കാര നേട്ടത്തില്‍ രാജ്യവും അന്താരാഷ്ട്ര സമൂഹവും ഒന്നടങ്കം സന്തോഷിക്കുന്നതായി മന്ത്രി പറഞ്ഞു. 1971-ല്‍ സുനില്‍ദത്ത് സംവിധാനം ചെയ്ത രേഷ്മ ഓര് ഷേറ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ബച്ചന് ബോളിവുഡ് സിനിമാലോകത്ത് ശ്രദ്ധേയനാകുന്നത്.


