തമിഴകത്തിന്റെ സ്വന്തം താരങ്ങളിലൊരാള്‍ കൂടിയാണ് അജിത്ത്. കരിയറിലെ തുടക്കകാലത്ത് ചില്ലറ കഷ്ടപ്പാടായിരുന്നില്ല അദ്ദേഹത്തിന് സഹിക്കേണ്ടി വന്നത്.

വില്ലത്തരവും ഉപനായകവേഷവുമൊക്കെയായിരുന്നു കൂടുതലും തേടിയെത്തിയത്. എന്നാല്‍ പില്ക്കാലത്ത് തമിഴകത്തിന്റെ മുന്‍നിര താരങ്ങളിലൊരാളായി മാറുകയായിരുന്നു അദ്ദേഹം. തലയെന്ന ചെല്ലപ്പേരിലാണ് ആരാധകരും താരങ്ങളുമൊക്കെ അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. ഇപ്പോഴത്തെ നിലയിലുള്ള വളര്‍ച്ചയ്ക്കും പിന്തുണയ്ക്കും അജിത്ത് അര്‍ഹനാണ്.

അദ്ദേഹത്തിന്റെ വിജയവും സ്വീകാര്യതയും കാണുമ്പോള്‍ സന്തോഷമാണ് തോന്നുന്നത്. കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനില്‍ തനിക്ക് അദ്ദേഹത്തിനൊപ്പം സീനുകളൊന്നും ഉണ്ടായിരുന്നില്ല. സെറ്റില്‍ വെച്ച് അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെയും അന്ന് പരിചയപ്പെട്ടിരുന്നു. ഇനിയെപ്പോഴെങ്കിലും അദ്ദേഹത്തെ കാണുകയാണെങ്കില്‍ ഇപ്പോഴത്തെ വിജയത്തെക്കുറിച്ച് അഭിനന്ദിക്കാന്‍ ആഗ്രഹമുണ്ട്. തികച്ചും അര്‍ഹമായ വിജയമാണ് അദ്ദേഹത്തിനെ തേടിയെത്തിയത്- താരം പറഞ്ഞു.
നായികയായി തിളങ്ങി നിന്നിരുന്ന സമയത്താണ് ഐശ്വര്യ റായി കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനിലേക്ക് എത്തുന്നത്. അജിത്താണ് തന്റെ നായകനെന്നറിഞ്ഞപ്പോള്‍ ഐശ്വര്യ റായ് താരത്തെ മാറ്റാനായി ആവശ്യപ്പെട്ടിരുന്നു. പ്രശസ്തയായി നില്ക്കു ന്നതിനിടയില്‍ താരത്തിന്റെ നായികയായാല്‍ അത് തന്റെ
ഇമേജിനെ ബാധിക്കുമോയെന്ന തരത്തിലുള്ള ആശങ്കകളായിരുന്നു താരത്തെ അലട്ടിയത്. അജിത്തിനെ ഒഴിവാക്കുമെന്ന അവസ്ഥയിലേക്കായിരുന്നു കാര്യങ്ങള്‍ നീങ്ങിയത്. എന്നാല്‍ മമ്മൂട്ടി കൃത്യമായി ഇടപെട്ടതോടെ തീരുമാനം മാറ്റുകയായിരുന്നു.

