നടന് ഭഗത് മാനുവല്‍ വീണ്ടും വിവാഹിതനായി.കോഴിക്കോട് സ്വദേശിനി ഷേര്‍ളി ആണ് വധു. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ഇരുവര്‍ക്കും മക്കളുണ്ട്. ആദ്യ ഭാര്യയായ ഡാലിയയില്‍ നിന്ന് ഭഗത് വിവാഹ മോചനം നേടിയിരുന്നു. ഭഗതിനും ഷേര്‍ളിക്കും ആണ്‍മക്കളാണുള്ളത്.

ഇനിയുള്ള എന്റെയാത്രയില്‍ കൂട്ട് വരാന്‍ ഒരാള്‍ കൂടി.. ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണം’..ഭഗത് ഫേസ്ബുക്കില്‍ കുറിച്ചു. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ഭഗത് സിനിമാപ്രവേശനം നടത്തുന്നത്. പിന്നീട് ഡോക്ടര്‍ ലൗ,തട്ടത്തിന് മറയത്ത്,ഒരു വടക്കന്‍ സെല്‍ഫി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.


