കാലങ്ങള്‍ക്കു ശേഷം തന്റെ ഒരു ചിത്രത്തിന് ‘യു’ സര്‍ട്ടിഫിക്കറ്റ് കിട്ടിയതായി യുവനടന് ടൊവിനോ തോമസ്. അടുത്ത കാലത്തിറങ്ങിയ ടൊവിനോ ചിത്രങ്ങളില്‍ ചുംബനരംഗങ്ങള്‍ ഉള്ളതിന്റെ പേരില്‍ ‘യു’ സര്‍ട്ടിഫിക്കറ്റ് കിട്ടാതെ പോയിരുന്നു. ക്രിസ്മസ് ചിത്രമായ ‘എന്റെ ഉമ്മാന്റെ പേരി’നാണ് സെന്‍സര്‍ ബോര്‍ഡ് യു സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
ടൊവിനോയുടെ കുറിപ്പ്- ‘അങ്ങനെ കാലങ്ങള്‍ക്ക് ശേഷം എന്റെ ഒരു പടത്തിനു ക്ലീന്‍ ‘യു’ സര്‍ട്ടിഫിക്കറ്റ് ഈ പടത്തിലും ഉമ്മ ഉണ്ട് ! പക്ഷേ ‘ചുംബനം’ എന്നര്‍ത്ഥം വരുന്ന ‘ഉമ്മ’ അല്ല , ‘അമ്മ’ എന്നര്‍ത്ഥം വരുന്ന ‘ഉമ്മ’ ആണ് കേട്ടോ
ഇനി കുടുംബപ്രേക്ഷകര്‍ക്കു ധൈര്യായിട്ട് വരാല്ലോ.അപ്പൊ ഡേറ്റ് മറക്കണ്ട , ഡിസംബര്‍ 21 ! ‘-ടൊവിനോ കുറിച്ചു.
സിനിമയുടെ പേര് പോലെ തന്നെ ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ, നര്‍മത്തില്‍ ചാലിച്ച് പറയാന്‍ ശ്രമിക്കുകയാണ് നവാഗതനായ ജോസ് സെബാസ്റ്റ്യന്‍. സിനിമയുടെ കഥയും ജോസ് തന്നെ.


