അടുത്തിടെ നടന്ന പല വിവാഹ ചടങ്ങുകളിലും മറ്റും കാവ്യാ മാധവന്-ദിലീപ് ദമ്പതികള്‍ പങ്കെടുത്തിരുന്നു. കാവ്യയെ കാണാന്‍ കഴിഞ്ഞതില്‍ മലയാളികള്‍ സന്തുഷ്ടരാണ്. അമ്മയായശേഷം വീണ്ടും തടിവെച്ചെങ്കിലും കാവ്യയുടെ സൗന്ദര്യം പോയില്ലെന്ന് ആരാധകര്‍ പറയുന്നു.
ലാല്‍ജോസിന്റെ മകളുടെ വിവാഹ ചടങ്ങിലും കാവ്യ എത്തിയിരുന്നു. ഇപ്പോഴിതാ കറുത്ത ചുരിദാര്‍ അണിഞ്ഞ് ദിലീപിനൊപ്പം കാവ്യയെത്തി. മുണ്ടും ഷര്‍ട്ടുമാണ് ദിലീപിന്റെ വേഷം. ദിലീപിന്റെ പേഴ്സണല്‍ സ്റ്റാഫിലൊരാളായ വെങ്കിട്ട് സുനിലിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ഈ ചടങ്ങില്‍ പങ്കെടുക്കാനായാണ് ഇരുവരും ഒരുമിച്ചെത്തിയത്.
എന്നാല്‍, ഇരുവരും തങ്ങളുടെ കുഞ്ഞിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിട്ടില്ല. കാവ്യ ഒരു ചടങ്ങിലും കുഞ്ഞിനെ കൊണ്ടുവന്നിട്ടില്ല.


