പൃഥ്വിരാജിന്റെ കടുകട്ടി ഇംഗ്ലീഷ് പ്രയോഗത്തിലൂടെ മഞ്ജുവാര്യർ പകച്ചുപോയി. അങ്ങനെ ഒരു സംഭവം താരം തന്നെ വെളിപ്പെടുത്തുകയാണ്. ലൂസിഫറിന്റെ ലൊക്കേഷനിലായിരുന്നു സംഭവം. ഒരു വാരികയുമായുള്ള അഭിമുഖത്തിലായിരുന്നു പൃഥ്വിയുടെ വെളിപ്പെടുത്തൽ.
ചിത്രത്തിലെ നായികയായ മഞ്ജുവാണ് പൃഥ്വിയുടെ ഇംഗ്ലീഷ് കേട്ട് പകച്ചുപോയത്. ലൂസിഫറിന്റെ ലൊക്കേഷനിൽ വിവേക് ഒബ്റോയും മഞ്ജുവും ഒന്നിച്ചുള്ള സീനിനിടെയായിരുന്നു സംഭവം. അതിനെ കുറിച്ച് പൃഥ്വി പറയുന്നത് ഇങ്ങനെയാണ്.
”വിവേക് ഡയലോഗ് പറയുമ്പോൾ മഞ്ജുവിന്റെ മുഖത്ത് ഞാൻ ഉദ്ദേശിച്ച് റിയാക്ഷനല്ല വന്നത്. ഞാൻ പറഞ്ഞു, ‘കുറച്ചു കൂടി Incredulounsess (പെട്ടന്ന് വിശ്വാസം വരാത്ത) ആണ് പ്രകടിപ്പിക്കേണ്ടത്’. മഞ്ജു തലയാട്ടി.
ഞാൻ മോണിട്ടറിനു മുന്നിലെത്തി റീ ടേക്ക് പറഞ്ഞു. പക്ഷേ മഞ്ജു വീണ്ടും ഇട്ടത് പഴയ റിയാക്ഷൻ തന്നെ. കട്ട് പറഞ്ഞയുടൻ മഞ്ജു അടുത്തെത്തി ചോദിച്ചു.’ രാജു നേരത്തെ പറഞ്ഞില്ലേ.. അതെന്താ …’ സെറ്റിൽ കൂട്ടച്ചിരി. ചമ്മിയത് ഞാനാണ്. ഷൂട്ടിങ് തീരും വരെ ‘ഇൻക്രഡുലെസ്നെസ്’ അവിടത്തെ ചിരി വിഷയമായിരുന്നു”. പൃഥ്വി പറഞ്ഞു.


