തിരുവനന്തപുരം: ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് സമാപനമായി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. മേളയുടെ പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
സുവര്‍ണചകോര പുരസ്കാരം ജപ്പാന് ചിത്രം കരസ്ഥമാക്കി. ജാപ്പനീസ് സിനിമ ദെ സെ നത്തിംഗ് സ്റ്റയ്സ് ദ സെയിമിനാണ് സുവണചകോരം. ഫിപ്രസി പുരസ്കാരം ഫ്രഞ്ച് ചിത്രമായ കമിലേ നേടി.
ലിജോ ജോസ് പെല്ലിശേരിക്ക് പ്രത്യേക പുരസ്കാരം ലഭിച്ചു. കുന്പളങ്ങി നൈറ്റ്സിനും പ്രത്യേക പരാമര്‍ശം ലഭിച്ചു. നെറ്റ് പാക്ക് പുരസ്കാരം ഡോക്ടര്‍ ബിജുവിന്റെ വെയില്‍മരങ്ങള്‍ക്ക് ലഭിച്ചു.
മികച്ച സംവിധായകനുള്ള പുരസ്കാരം ബ്രസീലിന് സംവിധായിക അലന് ഡെബര്ട്ടോവിനാണ്. ചിത്രം- പാക്കറേറ്റ്. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം അര്ജന്റീനയന് സംവിധായകന് ഫെര്‍നാഡോ സോലാനസിനാണ്.


