പ്രിയാ വാരിയര്‍ വലിയ സൂപ്പര്സ്റ്റാറുകാമെന്ന് പ്രവചിച്ചിരിക്കുകയാണ് ബോളിവുഡ് താരവും എം.പിയുമായ ശത്രുഘ്നന്‍ സിന്‍ഹ. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പ്രിയ മലയാളവും കടന്ന് ബോളിവുഡിലെത്തിയിരിക്കുകയാണ്.

പ്രശാന്ത് മാമ്പുള്ളി ഒരുക്കുന്ന ശ്രീദേവി ബംഗ്ലാവാണ് പ്രിയ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം. മലയാളത്തില്‍ വിമര്‍ശനം ഏറ്റു വാങ്ങിയ നടിക്ക് ബോളിവുഡില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
‘എന്റെ വാക്കുകള്‍ കുറിച്ചു വച്ചോളൂ. പ്രിയ കേവലം കണ്ണുചിമ്മുന്ന ഒരു പെണ്‍കുട്ടിയായല്ല ഒരു സൂപ്പര്‍താരമായി ഒരിക്കലും അറിയപ്പെടും. വളരെ പെട്ടന്ന് തന്നെ പ്രിയ ആ നേട്ടത്തിലേക്ക് കുതിക്കും. അതുവരെ അവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ആസ്വദിക്കൂ’ ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു.


