ന്യൂഡല്‍ഹി: 66-മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. വിക്കി കൗശല്‍ (ഉറി: ദി സര്‍ജിക്കല്‍ സ്ക്ക്രൈ്), ആയുഷ്മാന്‍ ഖുറാന (അന്ധാദുന്‍) എന്നിവര്‍ പുരുഷ വിഭാഗത്തില്‍ മികച്ച അഭിനേതാക്കള്‍ക്കുള്ള പുരസ്കാരം പങ്കുവച്ചു. കീര്‍ത്തി സുരേഷാണ് മികച്ച നടി. തെലുങ്ക് ചിത്രം മഹാനടിയിലെ പ്രകടനമാണ് കീര്‍ത്തിയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്.
ഗുജറാത്തി ചിത്രം ഹേലാരു ആണ് മികച്ച ചിത്രം. ഉറി: ദി സര്‍ജിക്കല്‍ സ്ട്രൈക്ക് സംവിധാനം ചെയ്ത ആദിത്യ ധര് ആണ് മികച്ച സംവിധായകന്. എം.ജെ. രാധാകൃഷ്ണനാണ് (ഓള്) മികച്ച ഛായാഗ്രഹകന്.
സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത സുഡാനി പ്രഫം നൈജീരിയയാണ് മികച്ച മലയാള ചിത്രം. ജോജു ജോര്‍ജ് (ജോസഫ്), സാവിത്രി ശ്രീധരന് (സുഡാനി ഫ്രം നൈജീരിയ), ശ്രുതി ഹരിഹരന് (നാദീചരമി) എന്നിവര്‍ പ്രത്യേക ജൂറി പരാമര്‍ശം സ്വന്തമാക്കി. മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ചിത്രം കമ്മാരസംഭവം നേടി.
ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ബോളിവുഡ് സംവിധായകനായ രാഹുല്‍ രവൈലായിരുന്നു ഇത്തവണത്തെ ജൂറി അധ്യക്ഷന്‍.


