സലിം കുമാര്‍ പുതിയ ചിത്രം രംഗീലയുടെ സെറ്റില്‍ നിന്നും സണ്ണി ലിയോണിക്കൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പരസ്പരം വിരല്‍ ചൂണ്ടി, ചിരിച്ചു കൊണ്ടുള്ള നില്‍പ്പാണ് രണ്ടു പേരും. പടത്തെക്കാളും ആഘോഷം കമന്റ് സെക്ഷനിലാണ്. പലര്‍ക്കും ചിത്രം കണ്ടപ്പോള്‍ ഓര്‍മ്മ വന്നത് കല്യാണ രാമനിലെ പ്യാരിയെയും ഭവാനിയെയും. “ഭവാനി മനസ്സ് വെച്ചാല്‍ ഈ കലവറ നമുക്കൊരു മണിയറ ആക്കാം..”, “കുട്ടി എന്ത് ചെയ്യുന്നു. അമ്മയെ സഹായിക്കുന്നു.” എന്നിങ്ങനെ പോകുന്നു കമന്റുകള്‍. മീമുകളും തീരെ കുറവല്ല.

ഫഹദ് ഫാസില്‍ ചിത്രം മണിരത്നം സംവിധാനം ചെയ്ത സന്തോഷ് നായരുടെ ചിത്രം രംഗീലയിലാണ് സണ്ണി പ്രധാന കഥാപാത്രമാവുന്നത്. ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ബാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോന് നിര്‍മ്മിക്കുന്ന ചിത്രമാണ് രംഗീല. ഫെയറി ടെയ്ല് പ്രൊഡക്ഷനാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. ജോസഫ് വര്‍ഗീസ് ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍.
Rangeela Movie Location
Posted by Salim Kumar on Friday, February 8, 2019


