ഷെയ്ന് നിഗം, ഫഹദ് ഫാസില്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മധു സി നാരായണന് സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്സിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ദൂരദര്‍ശന്റെ പഴയെ സിഗ്നേച്ചര്‍ ഈണത്തിന് നൃത്തം ചെയ്യുന്ന ഷെയ്ന് നിഗവും സംഘവുമാണ് ടീസറിലുള്ളത്. രസകരമായി തന്നെയാണ് ടീസര്‍ നാല്‍വര്‍ സംഘത്തെ കാണിച്ചിട്ടുള്ളത്.
ബീറ്റില്‍സിന്റെ ആബി ബാന്‍ഡിന്റെ ആല്‍ബം കവറിനെ അനുസ്മരിക്കുന്ന രൂപത്തിലായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആദ്യം പുറത്തിറക്കിയിരുന്നത്. ചിത്രം ഫെബ്രുവരി ഏഴിന് തിയേറ്ററുകളിലെത്തും. ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ശ്യാം തന്നെയാണ്. ഷെയ്ന് നിഗം, ഫഹദ് ഫാസില്‍ എന്നിവരെ കൂടാതെ സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി തുടങ്ങി നീണ്ട താരനിര ചിത്രത്തിലുണ്ട്.

