മകളുടെ പേരിടല്‍ ചടങ്ങിന്റെ ഫോട്ടോ പങ്കുവെച്ച് സീരിയല്‍ നടന് ദീപന് മുരളി. ഇതാണ് തന്റെ മാലാഖ മേധസ്വി എന്ന് ദീപന് പറയുന്നു. കഴിഞ്ഞ ദിവസമാണ് പേരിടല്‍ ചടങ്ങ് നടന്നത്. ചലച്ചിത്രതാരങ്ങളും ചടങ്ങില്‍ പങ്കെടുത്തു.ദീപന് മുരളിയുടെ അടുത്ത സുഹൃത്തായ നടി അര്‍ച്ചനയും ഒപ്പം ഉണ്ടായിരുന്നു.
കൂടാതെ, സ്വാതി, ദിയ, ബഷീര്‍ ബഷി എന്നിവരും പങ്കെടുത്തു. അറോയ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് മേധസ്വിയെ ധരിപ്പിച്ചത്. ജൂലൈ 22നാണ് ദീപന്റെ ഭാര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ദീപന്റെ അമ്മയുടെ പേര് സരസ്വതി എന്നാണ്. സരസ്വതിയുടെ മറ്റൊരു പര്യായമായ മേധസ്വി എന്നാണ് പേര് വിളിച്ചത്.
അമ്മയുടെ സാന്നിധ്യം പെണ്‍കുഞ്ഞിന്റെ രൂപത്തില്‍ ഞങ്ങളിലേക്ക് എത്തി. ഇവളാണ് മേധസ്വി ദീപന്. നിങ്ങളെ ഈ സന്തോഷ വാര്‍ത്ത അറിയിച്ചില്ലെങ്കില്‍ ഞങ്ങളുടെ സന്തോഷം പൂര്‍ണമാകില്ല. മകളുടെ ജന്മവിവരം അറിയിച്ച് അന്ന് ദീപന് കുറിച്ചു. ഇതിനു പിന്നാലെ പേരിന്റെ അര്‍ഥം ചോദിച്ച ആരാധകരോടാണ് മരിച്ചു പോയ തന്റെ അമ്മയുടെ പേരിന്റെ പര്യായമാണ് മകള്‍ക്കു നല്‍കിയതെന്നു വ്യക്തമാക്കിയത്

