ആലപ്പുഴ: ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാന്‍ സംസ്ഥാനത്തെ കത്തോലിക്കാ ദേവാലയങ്ങളിലെ ആദ്യ വനിതാ കൈക്കാരനും (വനിതാ ട്രസ്റ്റി). ജില്ലാ പഞ്ചായത്തിലേക്ക് ആര്യാട് ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പൂങ്കാവ് വടക്കന്‍പറമ്പ് വീട്ടില്‍ സുജാ അനിലിന് ഇതു മൂന്നാം മത്സരമാണ്.
2015-2020 വര്‍ഷത്തേക്കുള്ള തദ്ദേശ തിരഞ്ഞെടുപ്പില്‍ മാരാരിക്കുളം തെക്ക് പഞ്ചായത്തിലേക്കാണ് ആദ്യം മത്സരിച്ചതും ജയിച്ചതും. കഴിഞ്ഞതവണ പാതിരപ്പള്ളി ബ്ലോക്ക് ഡിവിഷനിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് പൂങ്കാവ് ഔവര്‍ ലേഡി ഓഫ് അസംപ്ഷന്‍ പള്ളിയില്‍ കൈക്കാരനായത്. 19 വര്‍ഷമായി പ്രാദേശിക ചാനലിലെ വാര്‍ത്താ അവതാരകകൂടിയാണ്. നിലവില്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും കോണ്‍ഗ്രസിന്റെ മാരാരിക്കുളം ബ്ലോക്ക് സെക്രട്ടറിയുമാണ്.


