തൃശൂര്‍: വോട്ടര്‍പട്ടിക അട്ടിമറിയില്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി മുന്‍ മന്ത്രി വി എസ് സുനില്‍ കുമാര്‍. രാഹുല്‍ ഗാന്ധി പറഞ്ഞ പലകാര്യങ്ങളും തൃശൂരില്‍ നടന്നിട്ടുണ്ട്. കൃത്യമായ തെളിവുകളോടുകൂടിയാണ് രാഹുല്‍ കാര്യങ്ങള്‍ വിശദീകരിച്ചതെന്നും തൃശൂരിലെ വോട്ട് ചേര്‍ക്കലില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിലപാട് ദുരൂഹമായിരുന്നുവെന്നും സുനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
രാഹുല്‍ പറഞ്ഞത് ഗുരുതര കാര്യങ്ങളാണ്. തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി പറയണം. കമ്മീഷന് സര്‍ക്കാര്‍ ഡിപാര്‍ട്മെന്റ് പോലെ പ്രവര്‍ത്തിക്കുകയാണ്. തൃശൂരിലെ വോട്ട് ചേര്‍ക്കല്‍ ലഘൂകരിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് അവസാനിപ്പിച്ച് പേപ്പര്‍ ബാലറ്റിലേക്ക് തിരിച്ചു പോകണം. രാഹുല്‍ ഗാന്ധി പറഞ്ഞത് തെറ്റെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിയമനടപടി സ്വീകരിക്കണമെന്നും ഇക്കാര്യത്തില്‍ സുപ്രീം കോടതി ഇടപെടണമെന്നും വി എസ് സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു


