പെരുമ്പാവൂര്‍: വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവയുടെ ബോധവല്‍ക്കരണവുമായി മാജിക്കും. ജില്ല ശുചിത്വമിഷന്റെ സഹകരണത്തോടെയാണ് തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസിലെ വിദ്യാര്‍ഥിക്കൂട്ടം പരിപാടി സംഘടിപ്പിച്ചത്.
വ്യക്തികള്‍ ജീവിതത്തില്‍ നിസ്സാരമായി കാണുന്ന പ്ലാസ്റ്റിക്ക് കവര്‍ പോലുള്ള വസ്തുക്കള്‍ പോലും പ്രകൃതിക്കും മനുഷ്യകുലത്തിനും ഭീഷണിയാണന്നും അതിനെതിരെ പോരാടേണ്ടതിന്റെ ആവശ്യകതയും വ്യക്തി ശുചിത്വം പാലിച്ച് പോയില്ലങ്കില്‍ ഉണ്ടാകുന്ന അപകടവും പരിപാടിയില്‍ വ്യക്തമാക്കി. പ്രശസ്ത മജീഷ്യന്‍ ശരവണന് പാലക്കാട് പരിപാടിക്ക് നേതൃത്വം നല്കി.
സ്ക്കൂള് മാനേജര്‍ എം.എം.അബ്ദുല്‍ ലത്തീഫ് ,പ്രധാന അധ്യാപകന് വി.പി.അബൂബക്കര്‍ ,ശുചിത്വ ബോധനയാത്ര കോ-ഓര്‍ഡിനേറ്റര്‍ ജി ജോ തോമസ് ,പി റ്റി എ പ്രസിഡന്റ് വി.എം അബു, എസ്.ആര്‍ജി കോ-ഓര്‍ഡിനേറ്റര്‍ കെ.എ നൗഷാദ്, കണ്‍വീനര്‍ ജിന്‍സി വി എം, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് റാഫി എം.ഐ എന്നിവര്‍ സംസാരിച്ചു.


