കേരള ആരോഗ്യ സർവകലാശാലയുടെ ബി.ഡി.എസ്.പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി. മാണൂർ മലബാർ ദന്തൽ കോളേജിലെ എച്ച്.രോഹിണി, കാവ്യ മോഹൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും റാങ്കുകൾ നേടി. 75.80 ശതമാനം മാർക്ക് രോഹിണിക്കും 75.54 ശതമാനം മാർക്ക് കാവ്യയ്ക്കും ലഭിച്ചു.
2015ൽ പ്രവേശനം നേടിയവരുടെ പരീക്ഷാ ഫലമാണ് പുറത്തുവന്നത്. പാലക്കാട് അനുഗ്രഹയിൽ പരേതനായ കെ.ഹരീന്ദ്രനാഥൻ്റെയും വിരമിച്ച പ്രൊഫസർ പി.കെ.ഗീതാകുമാരിയുടേയും മകളാണ് രോഹിണി.മലപ്പുറം വെള്ളാഞ്ചേരി പടിക്കൽ വീട്ടിൽ മോഹൻദാസിൻ്റേയും ഷീബയുടേയും മകളാണ് കാവ്യ.കോളേജിനുണ്ടായ നേട്ടത്തിൽ അഭിമാനമുണ്ടെന്ന് കോളേജ് പ്രിൻസിപ്പൾ ഡോ.മീനു മെറി സി പോൾ പറഞ്ഞു. മലബാർ ചാരിറ്റബിൾ ആൻ്റ് എജ്യൂക്കേഷണൽ ട്രസ്റ്റിൻ്റെ കീഴിൽ മാണൂരിൽ സ്ഥിതി ചെയ്യുന്ന മലബാർ ദന്തൽ കോളേജിൽ കഴിഞ്ഞ വർഷം എം.ഡി.എസിന് ഒന്നാമത്തേത് ഉൾപ്പടെ മൂന്ന് റാങ്ക് ലഭിച്ചിരുന്നു. ജേതാക്കളെ ട്രസ്റ്റ് ചെയർമാൻ ഡോ.സി.പി.ബാവാ ഹാജി അഭിനന്ദിച്ചു. ചൊവ്വാഴ്ച രാവിലെ അനുമോദന യോഗവും നടക്കും