ഇടുക്കി: തൊടുപുഴയില്‍ കോളേജ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. അല്‍ അസര്‍ എഞ്ചിനീയറിങ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി എ ആര് അരുണ്‍ രാജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം പത്തനാപുരം സ്വദേശിയാണ് അരുണ്‍ രാജ്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. കോളജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലില്‍ ഇന്നലെ രാത്രിയോടെ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മരിക്കുമെന്ന സൂചനകളോടെ അരുണ്‍ രാജ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതായും ഇത് ശ്രദ്ധയില്‍ പെട്ട സുഹൃത്തുക്കള്‍ വിവരമറിയിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. തൊടുപുഴ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മികച്ച വിദ്യാര്‍ത്ഥിയായിരുന്നു അരുണ്‍ രാജെന്നും, ആത്മഹത്യ ചെയ്ത സാഹചര്യത്തെക്കുറിച്ച് അറിയില്ലെന്നും അല്‍ അസര്‍ കോളേജ് അധികൃതരും വ്യക്തമാക്കി.


