മൂവാറ്റുപുഴ: തര്‍ബിയത്ത് വി.എച്ച് എസ് സ്കൂളിന്റെ ഉത്തരവാദിത്വ ടൂറിസം പ്രൊജക്ടിന് ഒന്നാം സ്ഥാനം. വിദ്യാര്‍ത്ഥികള്‍ ആര്‍ജ്ജിക്കുന്ന നൈപുണികള്‍ പൊതുസമൂഹത്തിനുകൂടി പ്രയോജനപ്പെടുകയും അതുവഴി പഠനം കൂടുതല്‍ അര്‍ത്ഥ പൂര്ണ്ണമാക്കുന്നതിനുവേണ്ടി സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ സ്കില്‍ ഷെയര്‍23 പ്രൊജക്ട് പ്രസന്റേഷനിലാണ് തര്‍ബിയത്ത് ഒന്നാംസ്ഥാനത്തെത്തിയത്. മുപ്പത്തിയെട്ട് വിദ്യാലയങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു.
അന്‍പതിനായിരം രൂപ പദ്ധതിയുടെ നടത്തിപ്പിനായി സ്കൂളിന് ലഭിക്കും. മുഹമ്മദ് അസ്ലം കെ.എഫ്, മെഹറിന് മജു, മുഹസിന പി.എച്ച്, നസീം ടി. എന്‍ എന്നീ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലായിരുന്നു പദ്ധതിയുടെ അവതരണം. സെന്റ് ഇഗ്നീഷ്യസ് വി.എച്ച്.എസ്.എസ് കാഞ്ഞിരമറ്റം രണ്ടാം സ്ഥാനവും ജി വി എച്ച് എസ് എസ് നേര്യമംഗലം മൂന്നാം സ്ഥാനവും, എസ്.ഡി പി വൈ ഗേള്‍സ് വി.എച്ച്.എസ്.എസ് നാലാം സ്ഥാനവും മാര്‍ സ്റ്റീഫന്‍ വി.എച്ച്.എസ് എസ് അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.
പ്രൊജക്ട് ഉദ്ഘാടനം ഒക്ടോബര്‍ അഞ്ചിന് ജന പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ നടക്കും.