കൊച്ചി: കുട്ടനാട് എം.എൽ.എയും എൻ.സി.പി സംസ്ഥാന പ്രസിഡന്റുമായ
മുൻ മന്ത്രി തോമസ് ചാണ്ടി(72) അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. തോമസ് ചാണ്ടി മൂന്ന് തവണ കുട്ടനാടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. കൊച്ചി സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 2006ലാണ് തോമസ് ചാണ്ടി ആദ്യമായി കുട്ടനാട്ടിൽ നിന്നും നിയമസഭയിലെത്തുന്നത്.
പിണറായി മന്ത്രിസഭയിൽ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു തോമസ് ചാണ്ടി. കോൺഗ്രസിൽ നിന്നും ഡിഐസിയിലെത്തിയ തോമസ് ചാണ്ടി പിന്നീട് എൻസിപിയിലേക്ക് ചുവടുമാറുകയായിരുന്നു. ഡിഐസി(കെ)യുടെ പ്രതിനിധിയായാണ് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്.

