കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും പനി ബാധിച്ച് ഒരാള്‍കൂടി മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പില്‍ ഹയ മെഹവിഷ് എന്ന ഒന്നര വയസുകാരിയാണ് മരിച്ചത്. സിറാജ്, ഫാത്തിമത്ത് ഷിഫ ദമ്പതികളുടെ മകളാണ്. പനി ബാധിച്ച് ചികിത്സയിലിരിക്കെ കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.