ദേശാഭിമാനി ചിറയിന്‍കീഴ് ലേഖകന്‍ എം.ഒ. ഷിബു (46, ഷിബു മോഹന്‍) കൊവിഡ് ബാധിച്ച് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 12.30ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ 3-ാം തീയതി മറ്റുചില അസുഖങ്ങള്‍ കാരണം മെച്ചപ്പെട്ട ചികിത്സയ്ക്ക് വേണ്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കു മാറ്റിയിരുന്നു.
മള്‍ട്ടിസ്പെഷ്യാലിറ്റിയില്‍ വെന്റിലൈറ്റര് സഹായത്തോടെ ചികിത്സിച്ച് വരുകയായിരുന്നു. ഇന്ന് 12.30 ഓടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: സുനിത (ആറ്റിങ്ങല്‍ ബീവറേജ്സ്), രണ്ട് ആണ്മക്കള് (വിദ്യാര്‍ത്ഥികള്‍).

